Friday, July 31, 2020

കർക്കിടകവും പത്തിലകളും

കർക്കിടക മാസം ശരീരബലം കുറയുന്ന സമയമാണ്. ആയതുകൊണ്ട് രോഗങ്ങൾക്ക് അടിമപ്പെടാതെയും കൊല്ലം മുഴുക്കെയുള്ള ആരോഗ്യത്തിന് കർക്കിടക മാസത്തിലെ ആഹാരവിഹാരങ്ങൾക്ക് പ്രാധാന്യം അർഹിക്കുന്നു. അതിൽ തന്നെ ആഹാരത്തിൽ വരുത്തേണ്ടതായ മാറ്റങ്ങളും ഉൾപ്പെടുത്തേണ്ടതായിട്ടുള്ള ആഹാരാക്രമങ്ങളും ഓരോരുത്തരും സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഔഷധകഞ്ഞി, പത്തില തോരൻ,  പഞ്ചദളപായസം തുടങ്ങി പലതരം ഔഷധമൂല്യങ്ങളുള്ള ആഹാരങ്ങൾ കർക്കിടകത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. അവയിൽ പത്തിലതോരനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ പത്തോ അതിലധികം ഇലകൾ ആരോഗ്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു, പ്രത്യേകിച്ച് ഈ കർക്കിടകമാസത്തിൽ പ്രയോഗിച്ചാൽ.
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള സസ്യജാലങ്ങൾ പ്രകൃതി തന്നെ സ്വയം ഒരുക്കുന്നു. എന്നാൽ അവയെ വകവെയ്ക്കാതെ നമ്മൾ അന്യനാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളിൽ അഭയം പ്രാപിക്കുന്നു. വിഷാംശം അടങ്ങിയിട്ടുള്ളതാണെന്നറിഞ്ഞിട്ടും കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും ഈ ഉപഭോക്തൃ സംസ്കാരത്തിന് നമ്മൾ അടിമപ്പെട്ടിരിക്കുന്നു എന്നതാണ് സത്യാവസ്ഥ. എന്നാൽ പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത നമ്മുടെ  വീടിന്റെ പരിസരത്തു നട്ടുവളർത്താവുന്നതോ തനിയെ വഴിയോരങ്ങളിലും പൊന്തക്കാടുകളിലും വളർന്നു വരുന്നതുമായ ഇവയിൽ പലതും നമ്മൾ ഇതുവരെ പരിഗണിക്കപ്പെടാത്തവയാണ്. ഇവയെല്ലാം അടുക്കളയിലേക്ക് തിരിച്ചു വിളിച്ചു വേറിട്ട രുചികൾ ആസ്വദിക്കാം എന്നതാണ് മറ്റൊരു സവിശേഷത. പിസ്സ, ബർഗർ, അൽഫഹാം തുടങ്ങിയ പാശ്ചാത്യ ഭക്ഷണങ്ങൾ കയ്യടക്കിയ തീന്മേശയിൽ രോഗവും കൂടെയാണ് വിളമ്പുന്നത്. പകരം രുചികരവും പോഷകസമൃദ്ധവുമായ ഇത്തരം ഇലക്കറികൾ ആരോഗ്യത്തിന് അത്യുത്തമവും, സന്ദേഹം കൂടാതെ കഴിക്കാവുന്നതാണ്. പൂർവാധികം ആരോഗ്യത്തോടെ ജീവിക്കാം എന്നതിലുപരി ഉപഭോക്തൃ സംസ്കാരത്തോട് വിടപറഞ്ഞു കാർഷിക സംസ്കാരത്തോട് അടുക്കാനുള്ള മാർഗവുമാണ് ഇത്.
പഞ്ഞമാസത്തിലെ കരുത്താണ് പത്തില എന്ന് പറയപ്പെടുന്നു. കർക്കിടകം ആയാൽ തൊടിയിലെ താളും തകരയും തുടങ്ങി ചൊറിയണം വരെ പണ്ട് കാലത്തു കറി വെച്ച് കഴിച്ചുപോന്നിരുന്നു. പക്ഷെ ഇന്ന് അതെല്ലാം കേൾക്കുമ്പോൾ New generation കഥകൾ എന്നപോലെ മുഖം തിരിക്കുന്നവരാണ് നമ്മളിൽ പലരും. പല പ്രദേശങ്ങളിൽ പറഞ്ഞിട്ടുള്ള പത്തിലകളിൽ വ്യത്യാസമുണ്ട്. അവയെല്ലാം ക്രോഡീകരിച്ചു തോരനിൽ ഉൾ പ്പെടുത്താവുന്ന പത്തിലധികം ഇലകളെ നമുക്ക് പരിചയപ്പെടാം.


1.താള്

Scientific name: Colocasia taro
Family: Araceae
English name: Wild colocasia
Benefits:
* It contain fibers, carbohydrates high levels of Vit A, C, E, B6, folate, magnesium, iron, zinc, phosphorus, potassium, manganese, copper, calcium
* Antibacterial effect
* Lowers cholesterol, blood sugar, anxiety
* Good for anaemic people

2.തകരയില

Scientific name: Cassia tora
Family: Fabaceae
English name: Foetid cassia
Sanskrit name: चक्रमर्द, प्रपुन्नाटः
Other names: വട്ടത്തകര
Benefits:
* Normal cholesterol level
* Rich in vit A
* Good for ophthalmic & skin diseases


3.തഴുതാമ

Scientific name: Boerhavia diffusa
Family: Nyctaginaceae
English name: Hogweed, pigweed
Sanskrit name: पुनर्नवा, शोफघ्नी
Other names: തവിഴാമ
Benefits:
* Lowers BP
* Removes Constipation
* Reduce swelling & pain
* Helpful in kidney disorders
* Useful in jaundice, asthma, cough, obesity, biliary disorders, heart diseases

4.മത്തനില

Scientific name: Cucurbita maxima
Family: Cucurbitaceae
English name: Squash melon, Red gourd pumpkin
Sanskrit name: पीतकुश्माण्ड
Benefits:
* Rich in minerals, vit A, C, Ca, Fe
* Low calorie
* Good for vision & skin
* Heal wound & form car tissue
* For healthy bone, skin & teeth
* Best for pregnant and breastfeeding mothers
* Boost immune system
* Prevent convulsions
* Cure anaemia
* Liver protecting & Antibacterial effects
* Increase blood volume

5.പയറില

Scientific name: Vigna unguiculata
Family: Fabaceae
English name: Cowpea leaves
Sanskrit name: राजमाष, महामाष
Other names: വെള്ളപ്പയർ, കൊട്ടപ്പയർ
Benefits:
* Prevent cancer & anaemia
* Support healthy metabolism
* Helps maintaining strong bones
* Help in healing & repairing of muscle tissue
* Rich in proteins, minerals, vit A & C
* Prevent liver inflammation, eye diseases, indigestion

6.ചേനയില

Scientific name: Amorphophallus paeoniifolius
Family: Araceae
English name: Elephant foot yam leaves
Sanskrit name: सूरणः
Benefits:
* Used for controlling blood sugar level, asthma, nausea, piles, rheumatism

7.ചേമ്പില

Scientific name: Colocasia esculenta 
Family: Araceae
English name: Small Colocasia, taro, cocoyam
Sanskrit name: आलूपं, आलूकं
Benefits:
* Contain dietary fibers & carbohydrates
* High levels of Vit A, C, E, B6, folate, magnesium, iron, zinc, phosphorus, potassium, manganese, copper
* Used for controlling internal hemorrhage, Gastritis, otalgia, otorrhea, adenitis, bubose

8.മുള്ളൻചീരയില

Scientific name: Amaranthus spinosus
Family: Amaranthaceae
English name: Spiny amaranthus
Sanskrit name: तण्डुलीय
Other names: ചെറുചീരയില
Benefits:
* High level of iron, magnesium, zinc, folate, vit A, C, E, B6


9.കോവൽ

Scientific name: Coccinia grandis
Family: Cucurbitaceae
English name: Ivy gourd 
Sanskrit name: बिम्बी
Other names: കോവം
Benefits:
* Protect the nervous system
* Prevent kidney stone
* Used for fatigue

10.ആനകൊടിത്തൂവയില

Scientific name: Urtica parviflora
Family: Urticaceae
English name: Indian stinging nettle leaves
Sanskrit name: दुस्पर्शा, दुरालभा
Other names: ആനത്തൂവ, ചൊറിയണം, ആനച്ചൊറിയണം
Benefits:
* Good for cephalgia
* It contain various kinds of acids
* It have curative power

11.കുമ്പളയില

Scientific name: Benincasa hispida
Family: Cucurbitaceae
English name: Ash gourd
Benefits:
* Used for bood purifying
* Control haemorrhage
* Provide physical charm, brain power

12.കൂവളത്തില

Scientific name: Eagle marmelos
Family: Rutaceae
English name: Bael tree, Holy fruit tree
Sanskrit name: शिवद्रुमः
Benefits:
* It is recommended for people suffering from stomach ulcers as the high content of tannin in its leaves reduces inflammation

13.നെയ്യുണ്ണിയില

Scientific name: Pouzolzia zeylanica
Family: Urticaceae
Other names: നെയ്യുറുണ്ണി
Benefits:
* Aphrodisiac and tonic, Constipation, Stomach problem, Diarrhoea, Malarial fever etc. 

14.കടുമുടുങ്ങയില

Scientific name: Solanum nigrum
Family: Solanaceae
English name: Black night shade
Other names: മണിതക്കാളി
Benefits:
* Anticancer, antioxidant, hepatoprotective, antiulcer, antiinflammatory, antihyperlipidemic, antidiabetic, antibacterial, and antiseizure properties

15.കുടങ്ങൽ

Scientific name: Centella asiatica
Family: Apiaceae
English name: Indian pennywort, Asian pennywort
Sanskrit name: मण्डूकपर्णी
Other names: മുത്തിൾ
Benefits:
* It is used to repair nervous tissue due to spinal injury, neuromuscular disorders, and to increase general brain function and memory


{NB: 1. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർ വൈദ്യനിർദേശം കൂടാതെ കഴിക്കരുത്
         2. ഇവയിൽ ചേനയില, ചേമ്പില തുടങ്ങിയവ ചൊറിച്ചിൽ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ                            ചൂടുവെള്ളത്തിലിട്ടു സ്വേദിപ്പിച്ചെടുത്തോ, കറിയിൽ വാളൻ പുളി പിഴിഞ്ഞത് ചേർത്തോ ഉപയോഗിക്കാവുന്നതാണ്
അഷ്ടാംഗഹൃദയം സൂത്രസ്ഥാനത്തിൽ പ്രതിപാദിച്ചപോലെ
स्विन्नम् निष्पीडितरसम् स्नेहाढ्यं नातिदोषलम् ॥ (AH/Su/6/95)
കൂടുതൽ ദഹനാശയ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ആവിയിൽ വേവിച്ചു നീര് പിഴിഞ്ഞ് കളഞ്ഞു ആവശ്യമായ എണ്ണയിൽ പാകം ചെയ്യാവുന്നതാണ്.}

അനേകം പകർച്ചവ്യാധികൾ വാഴുന്ന ഈ കാലത്തിൽ രോഗപ്രതിരോധശേഷിയുടെ പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. മരുന്നുകളെ ആശ്രയിക്കാതെ തന്നെ ചിട്ടയായ ജീവിതരീതികളും ആഹാരാക്രമങ്ങളും കൊണ്ട് ഇവയെല്ലാം ഒരു കൈ അകലം പാലിക്കാൻ എല്ലാവർക്കും സാധിക്കും. അതിനായി ചുറ്റുവട്ടങ്ങളിലേക്കു കണ്ണോടിച്ചു, വിഷം തെളിച്ച പച്ചക്കറികൾക്ക് പകരം വെയ്ക്കാനാവുന്നതും വിലമതിക്കാനാവാത്തതുമായ ഈ ഇലകളെ പരീക്ഷിച്ചു നോക്കുകയല്ലേ ?? 

25 comments:

  1. എല്ലാവരും അറിയേണ്ട കാര്യങ്ങൾ dr. മിഥില ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. Many doesn't know these plants even. We used to have this during this rainy season because of two reasons, it's availability and nutritive value. It also keep us as close to natural resources. I feel we Keraleeya started recognising such habits in our society. We expect more articles regarding food culture.

    ReplyDelete
  3. good information..
    expecting more 😊

    ReplyDelete
  4. Very good .Excellent and informative .Congrats dear .

    ReplyDelete
  5. Midhila your attempt and attitude is good.
    Try to write about aharaseela mentioned in each Rithucharya . All the best.

    ReplyDelete
  6. Valuable information....😊👍

    ReplyDelete
  7. Thank you doctor...It's informative

    ReplyDelete
  8. Good information. Please mention the time to follow this pathila

    ReplyDelete

Pain Perched

                                                                      When the vulture sits upon the spine,  a shadow falls along the limb...